കോഴിക്കോടന്‍ ഫ്‌ളീ 18,19,20 തിയതികളില്‍

കോഴിക്കോടന്‍ ഫ്‌ളീ 18,19,20 തിയതികളില്‍

കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തും ലിമിറ്റ്‌ലെസ് ഈവന്റ് കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടന്‍ ഫ്‌ളീ 18,19,20 തിയതികളില്‍ തൊണ്ടയാടുള്ള എ.ജി.പി ഗാര്‍ഡന്‍ ഹെറിറ്റേജ് ഹാളില്‍ നടക്കും. വസ്ത്രം, ലൈഫ് സ്റ്റൈല്‍, വീട് ഡെകോര്‍, ഭക്ഷണം, മ്യൂസിക് ഇവയെ ആസ്പദമാക്കി സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കിയാണ് കോഴിക്കോടന്‍ ഫ്‌ളീ സംഘടിപ്പിക്കുന്നതെന്ന് റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് ഡോ.സാനന്ദ് രത്‌നവും ലിമിറ്റ്‌ലെസ് ഈവന്റ് സി.ഇ.ഒ അശ്വതി പ്രദീപും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 18ന് വൈകീട്ട് നാല് മണിക്ക് റോട്ടറി മുന്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ ഡോ.പി.എ അജിത ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ ആരോഗ്യകാര്യ ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ജയശ്രീ മുഖ്യാതിഥിയായി സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ടി.കെ രാധാകൃഷ്ണന്‍, പ്രദീപ് കാളാടന്‍, റോട്ടറിക്ലബ് വുമണ്‍ എംപവര്‍മെന്റ് ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ ലതകുമാര്‍, ചെയര്‍മാന്‍ എ.ജി.പി ഗാര്‍ഡന്‍ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *