ശബരിമല മേല്‍ശാന്തിക്ക് പ്രൗഢമായ വരവേല്‍പ്പ്

ശബരിമല മേല്‍ശാന്തിക്ക് പ്രൗഢമായ വരവേല്‍പ്പ്

മാഹി: പെരിങ്ങൊടി ശ്രീ മാങ്ങോട്ടുകാവ് ക്ഷേത്ര സമിതി നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിക്ക് ഭക്ത്യാദരങ്ങളോടെ വരവേല്‍പ്പ് നല്‍കി. വാദ്യഘോഷങ്ങളുടേയും മുത്തുക്കുടകളുടെയും അകമ്പടിയോടെ അലങ്കാര ദീപങ്ങള്‍ ശോഭയേറ്റിയ ക്ഷേത്ര സന്നിധിയില്‍ എത്തിയ മേല്‍ശാന്തിയെ ക്ഷേത്ര സമിതി പ്രസിഡന്റ് ഒ.വി സുഭാഷ് പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്. സെക്രട്ടറി ഷാജി കൊള്ളുമ്മല്‍ സ്വാഗതം പറഞ്ഞു. സി.വി രാജന്‍ പെരിങ്ങാടി, പവിത്രന്‍ കൂലോത്ത്, പി. പ്രദീപന്‍, എ.ഷിനോജ്, സി.എച്ച് പ്രഭാകരന്‍, അനില്‍ ബാബു, ശ്രീമണി, സത്യന്‍ കോമത്ത് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി ഭക്തജനങ്ങള്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *