27ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ടൂറിങ് ടാക്കീസിന്റെ വിളംബരജാഥ തലശ്ശേരിയില്‍

27ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ടൂറിങ് ടാക്കീസിന്റെ വിളംബരജാഥ തലശ്ശേരിയില്‍

തലശ്ശേരി: സംസ്ഥാന ചലച്ചിത്ര അക്കാഡമി ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് ടൂറിങ് ടാക്കീസിന്റെ വിളംബരജാഥ തലശ്ശേരി ക്രൈസ്റ്റ് കോളേജില്‍ എത്തി. കോളേജിലെ ഫിലിം ക്ലബുമായി ചേര്‍ന്ന് ദി ജപ്പാന്‍സ് വൈഫ് പ്രദര്‍ശിപ്പിച്ചു. പരിപാടിചലച്ചിത്രസംവിധായകന്‍പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.സുധീര്‍കുമാര്‍ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി കണ്ണൂര്‍ റീജ്യണല്‍ ഓഫിസ്കോ-ഓഡിനേറ്റര്‍ പി.കെ ബൈജു വിശദീകരണം നല്‍കി. ഡിബേറ്റിങ് ക്രൈസ്റ്റ് കോ-ഓഡിനേറ്റര്‍ പി. കെ പ്രസീദ് സ്വാഗതവും ഡിബേറ്റിങ് ക്രൈസ്റ്റ് പ്രസിഡന്റ് സി.കെ നേഹരാജ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *