പി.കെ.ജി വടക്കുമ്പാടിനെ ആദരിച്ചു

പി.കെ.ജി വടക്കുമ്പാടിനെ ആദരിച്ചു

തലശ്ശേരി:  ശ്രീ നാരായണിയനും സാഹിത്യകാരനും തലശ്ശേരിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഏറെ സംഭാവന നല്‍കിയ പി.കെ.ജി വടക്കുമ്പാടിനെ ആദരിച്ചു. സ്‌പോര്‍ട്ടിങ് അറീന ലൈബ്രറി ആന്റ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്ടിങ് അറീനയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജമുനാ റാണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.ശിവദാസന്‍ എം.പി ആദരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പവിത്രന്‍ മൊകേരി, സി.കെ രമേശന്‍, ടി.പി ശ്രീധരന്‍, വാര്‍ഡ് അംഗങ്ങളായ എ.ധന്യ, പ്രീത പ്രദീപ്, സ്‌പോര്‍ട്ടിങ് അറീന പ്രസിഡന്റ് കെ. പി മുരളീധരന്‍, സെക്രട്ടറി കെ. സി അജിത്ത് കുമാര്‍,പി.കെ.ജി വടക്കുമ്പാട് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *