കോഴിക്കോട്: കഴിഞ്ഞ അഞ്ച് മാസംകൊണ്ട് നിര്‍മാണ സാമഗ്രികള്‍ക്ക് അനിയന്ത്രിതമായ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ലെന്‍സ്ഫെഡ് ജില്ലാ പ്രസിഡന്റ് പി.ജെ ജൂഡ്സ
നും സെക്രട്ടറി അജിത്ത്കുമാറും പറഞ്ഞു. വിലക്കയറ്റത്തിനെതിരേ കലക്ട്രേറ്റിന് മുന്നില്‍ ലെന്‍സ്ഫെഡിന്റെ നേതൃത്വത്തില്‍ നത്തിയ ധര്‍ണ എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 80 ശതമാനവും ഭവനനിര്മാണമയതിനാല് സാധാരണക്കാരേയും ഇടത്തരക്കാരേയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സിമന്റ്, സ്റ്റീല്‍ എന്നിവക്ക് യാതൊരു മാനദണ്ഡവുമില്ലാതെയാണ് വില കൂടുന്നത്. വിലക്കയറ്റം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനത്തില്‍ 35 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വന്‍കിട കുത്തക കമ്പനികള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് വില കൂട്ടുന്നത്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനവാണ് വിലക്കയറ്റത്തിന് ഹേതുവായി ഇത്തരം കമ്പനികള്‍ പറയുന്നതെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ രംഗത്ത് വിലവര്‍ധനവുണ്ടായിട്ടില്ല.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ്സടക്കമുള്ള സ്ഥാപനങ്ങളും ഇതോടനുബന്ധിച്ച് വില വര്‍ധിപ്പിക്കുകയാണ്. മലബാര്‍ സിമന്റ്സ് ഉല്പാദനം 25 ശതമാനം വര്‍ധിപ്പിച്ചാല്‍ കുത്തകകളുടെ ഇടപെടല്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാവുമെന്നവര് ചൂണ്ടിക്കാട്ടി. വെറും സ്ക്രാപ്പ് കൊണ്ടുമാത്രം സ്റ്റീല്‍ നിര്‍മിക്കുന്നവരും ഈ അവസരം മുതലെടുക്കുകയാണ്. മണല്‍ക്ഷാമം പരിഹരിക്കാനുള്ള ഡാം മണല്‍ ശേഖരണ പദ്ധതികളും നദികളില്‍ പ്രളയം മൂലം അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്ത് നിര്‍മാണ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികളും ഇഴഞ്ഞു നീങ്ങുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയും തകര്‍ച്ച നേരിടുകയാണ്. പ്രവാസി നിക്ഷേപത്തിന്റെ കുറവ് നിര്മാണമേഖയില് ഇടിവുണ്ടാക്കുന്നുണ്ട്. നിര്‍മാണ മേഖല വ്യവസായ മേഖലയായി പ്രഖ്യാപിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയാണ്. നിര്‍മാണ മേഖലയുടെ തകര്‍ച്ച തൊഴില്‍ മേഖലക്കും സര്‍ക്കാരിന്റെ റവന്യൂ ശേഖരണത്തിനും വന്‍ ഇടിവുണ്ടാക്കും. നിര്‍മാണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും ലെന്‍സ്ഫെഡ് ഭാരവാഹികള്‍ വ്യക്തമാക്കി.
