പുതുച്ചേരി: സംസ്ഥാനത്ത് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒഴിവുള്ള 60 എസ്.ഐ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതില്‍ ജനറല്‍ വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധി 27 വയസ്സാണ്. 12 വര്‍ഷം മുന്നേ 2010 ല്‍ ആണ് അവസാനമായി എസ്.ഐ റിക്രൂട്ട്‌മെന്റ് നടന്നത്. അന്ന് പ്രായ കുറവുകൊണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന പലരും ഇന്ന് പ്രായപരിധി കഴിഞ്ഞ് അപേക്ഷിക്കാന്‍ അനര്‍ഹരായിരിക്കുന്നു. ഇത് തൊഴിലില്ലാത്ത ചെറുപ്പക്കാരോടുള്ള നീതികേടാണ്. അതിനാല്‍ ഉയര്‍ന്ന പ്രായപരിധിയില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷത്തെയെങ്കിലും ഇളവ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ലെഫ് ഗവര്‍ണര്‍, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പോലീസ് മേധാവി എന്നിവര്‍ക്ക് രമേഷ് പറമ്പത്ത് എം .എല്‍.എ നിവേദനം നല്‍കി.