മന്ത്രി എ.കെ ശശീന്ദ്രന് ദുബായില്‍ സ്വീകരണം

മന്ത്രി എ.കെ ശശീന്ദ്രന് ദുബായില്‍ സ്വീകരണം

ദുബായ്: മന്ത്രി എ.കെ ശശീന്ദ്രന് ഒ.എന്‍.സി.പി യു.എ.ഇ ഘടകത്തിന്റെ വരവേല്‍പ്പ്. രണ്ട് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിന് ദുബായില്‍ എത്തിയ മന്ത്രിയെ ഒ.എന്‍.സി.പിയുടെ യു.എ.ഇ പ്രസിഡന്റ് രവി കൊമ്മേരി, ജന. സെക്രട്ടറി സിദ്ധിഖ് ചെറുവീട്ടില്‍, പ്രോഗ്രാം കണ്‍വീനര്‍ ജിമ്മി ജോര്‍ജ്, ഭാരവാഹികളായ പി.ജെ ഹരിദാസ്, ചേതന്‍ ദാസരാജു കൂടാതെ അദ്ദേഹത്തിന്റെ യു.എ.ഇ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുമേഷ് കോഴിക്കോട് തുടങ്ങിയവര്‍ ചേര്‍ന്ന് എയര്‍പ്പോര്‍ട്ടില്‍ വച്ച് സ്വീകരിച്ചു. തുടര്‍ന്ന് ദുബായ് ഫ്‌ളോറ ക്രീക്ക് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റിലെ മീറ്റിങ് ഹാളില്‍ വച്ചുനടന്ന ഒ.എന്‍.സി.പി യുടെ പ്രത്യേക യു.എ.ഇ കമ്മിറ്റി മീറ്റിംഗില്‍ മന്ത്രി പങ്കെടുത്ത് സംസാരിച്ചു. കഴിഞ്ഞ വെള്ളപ്പൊക്ക ദുരിതാശ്വാസ സമയത്തും കൊവിഡ്-19 മഹാമാരി സമയത്തും യു.എ.ഇ ലെ ഒ.എന്‍.സി.പി പ്രവര്‍ത്തകര്‍ ചെയ്ത ജനസേവനങ്ങളെ മന്ത്രി പ്രശംസിച്ചു. പരിപാടിയില്‍ പ്രസിഡന്റ് രവി കൊമ്മേരി അധ്യക്ഷത വഹിച്ചു. ഒ.എന്‍.സി.പി യു.എ.ഇ കമ്മിറ്റി ജന.സെക്രട്ടറി സിദ്ധിഖ് ചെറുവീട്ടില്‍ സ്വാഗതം പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ ജിമ്മി കുര്യന്‍, ജോണ്‍സണ്‍ ജോര്‍ജ്, ഡല്ലി തോമസ്, പി.ജെ ഹരിദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അംഗങ്ങളായ സുനിത ഉണ്ണി, സജിത് യൂസഫ്, ചേതന്‍ ദാസരാജു, ജാര്‍സീസ് മുഹമ്മദ്, അബ്ദുള്‍ നാസര്‍, സി.വി കോയ, ജെ.സത്യശീലന്‍, രാംലാല്‍, ജയേഷ് ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *