‘ഇനിയും നിലയ്ക്കാത്ത സാവേരി’ പ്രകാശനം ചെയ്തു

‘ഇനിയും നിലയ്ക്കാത്ത സാവേരി’ പ്രകാശനം ചെയ്തു

രവി കൊമ്മേരി

ഷാര്‍ജ: രണ്ട് സ്ത്രീകളുടെ ശക്തമായ സുഹൃത്ത് ബന്ധത്തിന്റെ കഥ പറയുന്ന ‘ ഇനിയും നിലയ്ക്കാത്ത സാവേരി’ എന്ന പുസ്തകം പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യപെട്ടു. രണ്ടു പതിറ്റാണ്ടുകളായി യു.എ.ഇ യില്‍ പ്രവാസജീവിതം നയിക്കുന്ന ഇ. ആര്‍ രമ്യ എഴുതിയ ഈ പുസ്തകം പ്രശസ്ത എഴുത്തുകാരനായ കെ. പി രാമനുണ്ണി, അധ്യാപകനും എഴുത്തുകാരനുമായ മുരളി മംഗലത്തിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. ഓരോ അധ്യായവും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ‘ ഇനിയും നിലയ്ക്കാത്ത സാവേരി’ വായനയില്‍ വേറിട്ടൊരു അനുഭവം നല്‍കുമെന്ന് കെ.പി രാമനുണ്ണി പറഞ്ഞു. മാക്ബത്ത് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉറ്റ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് രമ്യ ഈ നോവല്‍ എഴുതിയിട്ടുള്ളത്. എം.ബി.എ ബിരുദദാരിയായ രമ്യ ദുബൈയില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയാണ്. ഷനില്‍ പള്ളിയില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാക്ബത്ത് പബ്ലിക്കേഷന്‍സിന്റെ പ്രസാദക എം.എ ഷഹനാസും, പ്രവാസി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇസ്മയില്‍ മേലടിയും ആശംസകള്‍ നേര്‍ന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *