കോഴിക്കോട്: ഹോട്ടലുകള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍, സ്വകാര്യ വ്യക്തികള്‍ സ്ഥാപിക്കുന്ന സൗരോര്‍ജ സംവിധാനത്തിന് Rs.20,000/kW എന്ന രീതിയില്‍ പരമാവധി 50kWന് സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി 10 ലക്ഷം രൂപ അനെര്‍ട്ട് വഴി ലഭിക്കും. കൂടാതെ പബ്ലിക് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായുള്ള ഡി.സി ഫാസ്റ്റ് ചാര്‍ജിങ് മെഷീനുകള്‍ക്ക് മെഷീന്‍ വിലയുടെ 25% സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി ആയി നല്‍കുന്നതാണ്. ഇ-കാറുകള്‍ക്ക് ഒറ്റ ചാര്‍ജിങ്ങില്‍ 20-30 യൂണിറ്റ് വൈദ്യുതി ചിലവാകും. ഒരു യൂണിറ്റിന് ഗുണഭോക്താവില്‍ നിന്ന് വാങ്ങുന്നത് Rs.15/ + GST രൂപയാണ്. അതില്‍ 5.50 രൂപ കെ.എസ്.ഇ.ബി-ക്കു നല്‍കണം.
ഇതില്‍ കെ.എസ്.ഇ.ബി ഫിക്‌സഡ് ചാര്‍ജ്, മെയിന്റനന്‍സ് ചാര്‍ജ്, ഓണ്‍ലൈന്‍ പേയ്‌മെന്റ് മെക്കാനിസം
എന്നിവക്ക് ചിലവായതിന്റെ ബാക്കി ഗുണഭോക്താവിന് ലാഭം ലഭിക്കും. കൂടുതല്‍ കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചാല്‍ മുതല്‍ മുടക്ക് ചെറിയ കാലയളവിനുള്ളില്‍ തിരികെ ലഭിക്കുന്നതാണ്. ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ വലിയ ലാഭം ലഭിച്ചില്ലായെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലാഭകരമായ ഒരു പുതിയ ബിസിനസ്സായി മാറുന്നതാണ്. വാര്‍ത്താസമ്മേളനത്തില്‍ മനോഹരന്‍, അമല്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.