ഹൈസ്‌ക്വാഡ് ക്യാമ്പ് സമാപിച്ചു

ഹൈസ്‌ക്വാഡ് ക്യാമ്പ് സമാപിച്ചു

കോഴിക്കോട്: ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഹൈസൽ ഭാരവാഹികൾ പങ്കെടുക്കുന്ന ഹൈസ്‌ക്വാഡ് ക്യാമ്പ് സമാപിച്ചു. മർക്കസ് പബ്ലിക് സ്‌കൂൾ ബാലുശ്ശേരിയിൽ വച്ച് നടന്ന ഹൈസ്‌ക്വാഡ് ക്യാമ്പ് എസ്എസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എം സ്വാബിർ സഖാഫി ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ പോരാടാം, വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും സാധ്യതകളും, ബിസ്മിയുടെ മഹത്വം, സംഘാടനം, തർവീഹ് തുടങ്ങിയ വിവിധ സെഷനുകളിലായി നടന്ന ക്യാമ്പിൽ മുഹമ്മദലി കിനാലൂർ, സ്വഫ്വാൻ സഖാഫി പൊക്കുന്ന്, റാഫി സഖാഫി തോട്ടുമുക്കം, ഡോ. എം എസ് മുഹമ്മദ്, അശ്റഫ് ശഹബാസ്, റാഷിദ് എം ടി, ഹംസ എലോക്കര സംസാരിച്ചു .

Share

Leave a Reply

Your email address will not be published. Required fields are marked *