ഇ.നാരായണന്‍ അനുസ്മരണം

ഇ.നാരായണന്‍ അനുസ്മരണം

തലശ്ശേരി: സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും റബ്കോ ചെയര്‍മാനും സഹകരണ മേഖലയിലെ കുലപതിയുമായിരുന്ന ഇ.നാരായണന്റെ ഒമ്പതാമത് ചരമദിനാചരണം ആചരിച്ചു. തലശ്ശേരി സിറ്റി സെന്ററില്‍ അദ്ദേഹത്തിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കത്താണ്ടി റസാഖ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.സി പവിത്രന്‍ സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ രമേശന്‍, വാഴയില്‍ വാസു, സുരാജ് ചിറക്കര തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.പി ജസീല്‍ സ്വാഗതവും ജി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *