റോട്ടറി ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി മുക്കം റോട്ടറി ക്ലബ്

റോട്ടറി ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി മുക്കം റോട്ടറി ക്ലബ്

കോഴിക്കോട്: റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്തിന്റെ ആഭിമുഖ്യത്തില്‍ റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3204ല്‍ ഉള്‍പ്പെടുന്ന കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി നടത്തിയ ഗ്രാന്റ് സ്മാഷ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി മുക്കം റോട്ടറി ക്ലബ്. മികച്ച കളിക്കാരന്‍ -മുഹമ്മദ് സാലി ( റോട്ടറി ക്ലബ്ബ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ). മലാപറമ്പ് കോസ്‌മോസ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഗ്രാന്റ് സ്മാഷ് 2022 തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ഐ.ജി വിക്രം, ജില്ലാ ജഡ്ജി ജസ്റ്റിസ് ടി.പി അനില്‍ എന്നിവര്‍ കളിക്കളത്തില്‍ ഏറ്റുമുട്ടി. റോട്ടറി ക്ലബ് സൗത്ത് പ്രസിഡന്റ് സനന്ദ് രത്‌നം അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് എയര്‍പോര്‍ട്ട് ഡയരക്ടര്‍ എസ്.സുരേഷ് മുഖ്യാതിഥിയായി. റോട്ടറി ഡ്‌സ്ട്രിക്ട് 3204 ഗവര്‍ണര്‍ പ്രമോദ് നായനാര്‍, ഗവര്‍ണര്‍ ഇലക്ട് ഡോ. സേതു ശിവശങ്കര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ടി.ജെ പ്രത്യുഷ് , പ്രോഗ്രാം ചെയര്‍മാന്‍ പ്രതീഷ് മേനോന്‍ , പി.സി.കെ രാജന്‍, പ്രമോദ് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. അഞ്ച് ജില്ലകളില്‍ നിന്നായി 80 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *