‘കാടിന്റെ നിറങ്ങള്‍’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

‘കാടിന്റെ നിറങ്ങള്‍’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

മാഹി: പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും ദേശീയ അവാര്‍ഡ് ജേതാവുമായ അസീസ് മാഹിയുടെ ഫോട്ടോ പ്രദര്‍ശനത്തിന്റേയും കാടിന്റെ നിറങ്ങള്‍ എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പ്രകാശനത്തിന്റേയും ഭാഗമായി മാഹി ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ പോസ്റ്റര്‍ പ്രകാശന ചടങ്ങ് നടന്നു. ചടങ്ങില്‍ ഡോ.വി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷകനും ചിത്രകാരനുമായ കെ.കെ മാരാര്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ പ്രദീപ് ചൊക്ലി , സി.എച്ച് പ്രഭാകരന്‍, അസീസ് മാഹി, ചാലക്കര പുരുഷു, ഡോ.പി.രവീന്ദ്രന്‍, പി.പി.വിനോദ് , പി.വി ചന്ദ്രദാസ്, സജിത്ത് നാരായണന്‍ സംസാരിച്ചു. ഡോ. മഹേഷ് മംഗലാട്ട് സ്വാഗതവും രാജേഷ് വി. ശിവദാസ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *