നാദാപുരത്ത് പത്താം വാര്‍ഡ് സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്: ഹരിതവലയം സൃഷ്ടിച്ചു

നാദാപുരത്ത് പത്താം വാര്‍ഡ് സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്: ഹരിതവലയം സൃഷ്ടിച്ചു

നാദാപുരം: ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് തയാറാക്കിയ വാര്‍ഡ് ശുചിത്വ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അപാതകള്‍ പരിഹരിക്കുന്നതിനായി അയല്‍ സഭ കേന്ദ്രങ്ങളില്‍ ഹരിതവലയം സൃഷ്ടിച്ചു. ശുചിത്വത്തിന് പിറകിലായ വീട്ടുകാര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ നിഷാ മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് ശുചിത്വ ബോധവല്‍ക്കരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു , വാര്‍ഡ് കണ്‍വീനര്‍ കരിമ്പില്‍ ദിവാകരന്‍, കെ.രഞ്ജിത്ത് , കെ.എം ജിത, സി.കെ രാജേഷ് , കെ.ഷംസു , കെ.മമ്മദ്, ആശാവര്‍ക്കര്‍ വി.സി ചന്ദ്രി എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *