നബീസ്സ നിര്യാതയായി

നബീസ്സ നിര്യാതയായി

ന്യൂ മാഹി: എറണാകുളം കൊമ്പാറ ഇ. ആര്‍. ജി. റോഡില്‍ സെന്‍ട്രല്‍ പോലിസ് സ്റ്റേഷന് സമീപം കൊളംബോ ഗ്രൂപ്പ് സ്ഥാപകന്‍ പെരിങ്ങാടി ചാര്‍ത്താന്‍ കോട്ടയില്‍ സി.കെ കാസിമിന്റെ ഭാര്യ നബീസ്സ (82) നിര്യാതയായി. തലശ്ശേരിയിലെ ന്യൂ ബെസ്റ്റ് അമ്പ്രലാ മാര്‍ട്ട് ഉടമയായിരുന്ന പെരിങ്ങാടിയിലെ പരേതനായ ചാര്‍ത്താന്‍ കോട്ടയില്‍ പക്കു ഹാജി (താജ് മന്‍സില്‍) യുടെ സഹോദരന്റെ ഭാര്യയാണ് നബീസ്സ. കെ. എന്‍ മര്‍സൂക്ക് (കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്റ്), കെ. എന്‍. ഷംസുദീന്‍ (കൊളംബോ അമ്പ്രല ഹൗസ്), കെ. എന്‍. അബ്ദുല്‍ ഗഫൂര്‍ (ഫോര്‍ മോസ്റ്റ്), കെ. എന്‍. ഫജറു (ദുബായ്), വഹീദ കാസ്മി എന്നിവര്‍ മക്കളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *