മലബാര്‍ ചേംബര്‍; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

മലബാര്‍ ചേംബര്‍; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് 2022-24 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദില്‍ നിന്നും പ്രസിഡന്റ് എം.എ മെഹബൂബ് ചുമതല ഏറ്റുവാങ്ങി. തുടര്‍ന്ന് വൈസ് പ്രസിഡന്റ്മാരായി എം.നിത്യാനന്ദ് കാമത്ത് , എം. ഖാലിദ്, സെക്രട്ടറി കെ.അരുണ്‍ കുമാര്‍ , ട്രഷറര്‍ ടി.ഗോപകുമാര്‍ സി.എ, ജോയിന്റ് സെക്രട്ടറി പോള്‍ വര്‍ഗീസ് തുടങ്ങിയവരും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു. ചടങ്ങില്‍ ടാറ്റാ എല്‍ എക്‌സി മാനേജിങ് ഡയരക്ടര്‍ ആന്റ് സി.ഇ.ഒ മനോജ് രാഘവന്‍ മുഖ്യതിഥിയായി. മലബാര്‍ മേഖലയിലെ ഐ.ടി പ്രൊഫഷനലുകള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി. എന്‍ സുജിത്ത് കുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി പി.എസ് രാകേഷ് , കാഫിറ്റ് വൈസ് പ്രസിഡന്റ് കളത്തില്‍ കാര്‍ത്തിക് , കെ.എസ്.എസ്.ഐ.എ മുന്‍ പ്രസിഡന്റ് പി.എം.എ ഗഫൂര്‍ , മലബാര്‍ ചേംബര്‍ മുന്‍ പ്രസിഡന്റ് അലോക് കുമാര്‍ സാബു എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *