ആരോഗ്യം മെച്ചപ്പെടുത്താന്‍ നടത്തം ശീലമാക്കണം: മന്ത്രി കെ.രാധാകൃഷ്ണന്‍

ആരോഗ്യം മെച്ചപ്പെടുത്താന്‍ നടത്തം ശീലമാക്കണം: മന്ത്രി കെ.രാധാകൃഷ്ണന്‍

തൃശൂര്‍: ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ നടത്തം ശീലമാക്കണമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. നടത്തത്തിനായി ഒരു കൂട്ടായ്മ രൂപീകരിച്ച തൃശൂരിലെ വാക്കേഴ്‌സ് ക്ലബ്ബിനെ പലരും മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂരിലെ ബിസിനസുകാരുടെ കൂട്ടായ്മയായ വാക്കേഴ്‌സ് ക്ലബ്ബ് പുഴക്കല്‍ ടെന്നീസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് മീറ്റിന്റെ സമ്മാനദാനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.

വാക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് എന്‍.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ടി.എസ് പട്ടാഭിരാമന്‍, ടി.എ അനന്തരാമന്‍, സി.ജി സുരേന്ദ്രന്‍, രണ്‍ജി ജോണ്‍, ടി.ആര്‍ വിജയകുമാര്‍, കെ.എം പരമേശ്വരന്‍, സെക്രട്ടറി വി.വി രാമസ്വാമി, ജനറല്‍ ക്യാപ്റ്റന്‍ ദിലീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികളുമായി പട്ടാമ്പിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഹാര്‍വെസ്റ്റേയെ മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. ഹാര്‍വെസ്റ്റേ ഡയരക്ടര്‍ കെ.അരുണ്‍ മന്ത്രിയില്‍ നിന്നും ഉപഹാരം സ്വീകരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *