തീരദേശ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

തീരദേശ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: തീരദേശ മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മഠത്തില്‍പാടം യതീംഖാന പെരുവന്‍മാട് തീരദേശ റോഡിന്റെ ഉദ്ഘാടനവും റോഡ് നാമകരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

തീരദേശ മേഖലയുടെ വികസനം പ്രധാനപ്പെട്ടതാണ്. ആ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ തീരദേശ റോഡുകളുടെ വികസനത്തെ കാണുന്നത്. നല്ല റോഡുകളിലൂടെ നല്ല വികസനം സാധ്യമാവും. തീരദേശ റോഡുകളുടെ നവീകരണത്തിനായി ഫിഷറീസ് വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നുണ്ടെന്നും ചാലിയാര്‍ പുഴയുമായി ബന്ധപ്പെട്ട കൂടുതല്‍ ടൂറിസം സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

1.7കോടി രൂപ ചിലവില്‍ നിര്‍മിച്ച റോഡ് കെ.എം റഷീദ് സ്മാരക റോഡ് എന്ന പേരിലാണ് അറിയപ്പെടുക.
ചടങ്ങില്‍ ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍.സി അബ്ദുള്‍ റസാഖ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ. കുമാരന്‍, ഇ. കെ താഹിറ, കൗണ്‍സിലര്‍മാരായ കെ.ഷൈനി, കെ.എം അഫ്സല്‍, രജനി, റോഡ് കമ്മിറ്റി കണ്‍വീനര്‍ അസ്‌കര്‍ കെ.ടി, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *