പിഴ അടച്ച ശേഷം വീണ്ടും നിയമലംഘനം തുടര്‍ന്നാല്‍ ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കും

പിഴ അടച്ച ശേഷം വീണ്ടും നിയമലംഘനം തുടര്‍ന്നാല്‍ ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കും

തിരുവനന്തപുരം: നിയമം ലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കുകയും വീണ്ടും ആവര്‍ത്തിക്കുകയും ചെയ്താല്‍ ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്. വടക്കഞ്ചേരി ബസ് അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്കാണ് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം.

നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കുന്നതാണ് പതിവ്. ഇതിന് തടയിടാന്‍ ബസുകളുടെ ഫിറ്റ്സന് റദ്ദാക്കും. ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *