ധര്‍മടം: രാഷ്ട്രീയ പ്രവര്‍ത്തനത്തെ ആത്മീയതയായി കണ്ടു പ്രവര്‍ത്തിച്ച ലോകത്തിലെ ഏക നേതാവ് ഗാന്ധിജിയായിരുന്നുവെന്ന് ഡോ. വിജയന് ചാലോട് അഭിപ്രായപ്പെട്ടു. പാലയാട് എം.പി ബാലകൃഷ്ണന് മാസ്റ്റര്‍ സെന്ററിന്റെ ഗാന്ധിയന്‍ പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയിത്തോച്ചാടനവും, വിദേശ വസ്ത്ര ബഹിഷ്കരണവും, കള്ള് ഷാപ്പ് പിക്കറ്റിങ്ങും സ്വാതന്ത്ര്യ സമരമായി ഗാന്ധിജി കണ്ടു. ഇന്ന് കേരളത്തില്‍ പ്രചരണത്തില്‍ ലഹരി വിരുദ്ധത പറയുകയും പ്രവര്‍ത്തനത്തില്‍ ലഹരി പ്രോത്സാഹിപ്പിക്കുകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ.ഇ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ചൂര്യയി ചന്ദ്രന്, സി. പി. സദാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
