മാഹി: ദക്ഷിണേന്ത്യയിലെ പുരാതന ദേവാലയമായ മാഹി സെന്റ് തെരേസാ പള്ളിയിലെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുകൊളളാന്‍ വിദൂരങ്ങളില്‍ നിന്ന് പോലും ആയിരങ്ങളാണ് കഴിഞ്ഞ ദിവസം വന്നെത്തിയത്. പ്രധാന ആഘോഷങ്ങളെ അനുസ്മരിപ്പിക്കും വിധമുളള വിശ്വാസ സമൂഹമാണ് മയ്യഴിയിലെത്തിയത്. മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് മയ്യഴിപ്പള്ളിയില് തൊഴാനെത്തി. സെന്റ് പീറ്റേര്‍സ് കുടുംബ യൂണിറ്റാണ് ഇന്നലെ നടന്ന തിരുനാള്‍ ആഘോഷ കര്‍മങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. കോട്ടപ്പുറം രൂപതാ മെത്രാന് ഡോ.ജോസഫ് കാരിക്കശ്ശേരി ദിവ്യബലിക്കും നൊവേനക്കും നേതൃത്വം നല്കി. ഫാദര്‍ ലിജു, ഫാദര്‍ ലോറന്‍സ് കൂലാസ്, ഫാദര്‍ നിതിന്‍ ആന്റണി ബറുവ എന്നിവര്‍ കാര്‍മികരായി.

