ലോക തപാല്‍ ദിനത്തില്‍ പോസ്റ്റ്മാന് ആദരവ്

ലോക തപാല്‍ ദിനത്തില്‍ പോസ്റ്റ്മാന് ആദരവ്

കോഴിക്കോട്: ലോക തപാല്‍ ദിനാചരണത്തോടനുബന്ധിച്ച് സെന്റ് സേവിയേഴ്‌സ് കോളേജ് -കാമ്പസസ് ഓഫ് കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ കക്കോടി കിഴക്കുമുറി പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാന്‍ കെ.എം സാമിക്കുട്ടിയെ ആദരിച്ചു. പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് കെ.സുകുമാരനില്‍ നിന്നും മൊമെന്റോയും ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി. കഴിഞ്ഞ 35 വര്‍ഷമായി കിഴക്കുമുറി പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുന്ന സാമിക്കുട്ടിയുടെ സേവനത്തിലെ ആത്മര്‍ത്ഥ പരിഗണിച്ചാണ് കോളേജ് ആദരവ് നല്‍കിയതെന്ന് പ്രിന്‍സിപ്പാള്‍ പ്രൊഫ. വര്‍ഗീസ് മാത്യു പറഞ്ഞു. ഞായറഴ്ചകളിലും സേവനം ചെയ്യുന്ന സാമിക്കുട്ടി പ്രദേശത്ത്ക്കാര്‍ക്കും പ്രിയങ്കരനാണ്. പോസ്റ്റല്‍ ദിനത്തില്‍ ഈ ആദരവിലൂടെ പോസ്റ്റല്‍ മേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം നല്‍കാന്‍ ഉപകരിക്കുമെന്ന് പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് കെ.സുകുമാരന്‍ പറഞ്ഞു. ചടങ്ങില്‍ പ്രൊഫ. വര്‍ഗീസ് മാത്യു അധ്യക്ഷത വഹിച്ചു. പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് കെ.സുകുമാരന്‍ മുഖ്യതിഥിയായി. കോളജ് മാനേജര്‍ ഫാദര്‍ എ.ജെ പോള്‍, വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോണ്‍സണ്‍ കൊച്ചു പറമ്പില്‍ , കാമ്പസ് ഓഫ് കോഴിക്കോട് കോ-ഓര്‍ഡിനേറ്റര്‍ ശ്രുതി ലപ്രം എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *