കോഴിക്കോട്: കാലിക്കറ്റ് ബ്ലഡ് ഡോണേഴ്സ് ഫോറം സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാന ദിനാചരണ പരിപാടി കോഴിക്കോട് റീജ്യനല്‍ ട്രാന്സ്പോട്സ് ഓഫിസര്‍ പി.ആര് സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ.എം മുസ്തഫ ബോധവല്‍ക്കരണം നടത്തി. വൈസ് പ്രസിഡന്റ് സിദ്ധു ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.പി.എം അബ്ദുറഹിമാന്, പ്രസാദ് കണ്ണക്കശേരി, ഫിറോസ്, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു കാലിക്കറ്റ് ബ്ലഡ് ഡോണേഴ്സ് ഫോറം സെക്രട്ടറി ഷാജഹാന് നടുവട്ടം സ്വാഗതവും ട്രഷറര്‍ ഷാജി അത്തോളി നന്ദിയും പറഞ്ഞു. തുടര്‍ന്ന് രക്തദാന ബോധവല്‍ക്കരണ ലഘുലേഖ വിതരണവും നടത്തി.
