ലോക വിനോദ സഞ്ചാരദിന വാരഘോഷം; ക്ലീനിങ് ഡ്രൈവും ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു

ലോക വിനോദ സഞ്ചാരദിന വാരഘോഷം; ക്ലീനിങ് ഡ്രൈവും ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു

കോഴിക്കോട്: ലോക വിനോദ സഞ്ചാരദിന വാരഘോഷത്തിന്റെ ഭാഗമായി മലബാര്‍ ടൂറിസം കൗണ്‍സില്‍ മാനാഞ്ചിറ സ്‌ക്വയര്‍ ക്ലീനിങ് ഡ്രൈവും ബോധവല്‍ക്കരണ റാലിയും സംഘടിപ്പിച്ചു. മലബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാനാഞ്ചിറ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ ടൂറിസം ഓഫീസര്‍ എന്‍.രവികുമാര്‍, ഓള്‍ ഇന്ത്യ ടൂര്‍ ഗൈഡ് അസോസിയേഷന്‍ പ്രതിനിധി പി.ആര്‍ രാജേഷ് , ടി.പി. എം ഹാഷിര്‍ അലി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എ.എം സാദിഖ് , പ്രോഗ്രാം കണ്‍വീനര്‍ രജീഷ് രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച ക്ലീനിങ് ഡ്രൈവില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും വെള്ളിമാട്കുന്ന് ജെ.ഡി.ടി വിദ്യാലയത്തിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളും ഉള്‍പ്പെടെ 40 ഓളം പേര്‍ ചേര്‍ന്ന് മാനാഞ്ചിറ സ്‌ക്വയര്‍ പരിസരം വൃത്തിയാക്കി. തുടര്‍ന്ന് ബോധവല്‍ക്കരണ റാലിയും എസ്.കെ പൊറ്റക്കാടിന് മുന്‍പില്‍ നിന്നും പ്രതിജ്ഞയും ചൊല്ലി.

 

Share

Leave a Reply

Your email address will not be published. Required fields are marked *