ഒക്ടോബര്‍ 14 ഗുരുസ്മരണദിനം: പത്മശ്രീ പെരുവനം കുട്ടന്‍മാരാരെയും കഥകളി ഗുരു കലാമണ്ഡലം എം.പി.എസ് നമ്പൂതിരിയെയും ആദരിക്കും

ഒക്ടോബര്‍ 14 ഗുരുസ്മരണദിനം: പത്മശ്രീ പെരുവനം കുട്ടന്‍മാരാരെയും കഥകളി ഗുരു കലാമണ്ഡലം എം.പി.എസ് നമ്പൂതിരിയെയും ആദരിക്കും

കോഴിക്കോട്: കഥകളി സാര്‍വ്വഭൗമന്‍ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ 30ാം ചരമവാര്‍ഷിക ദിനമാണ് ഒക്ടോബര്‍ 14. വള്ളത്തോള്‍ നഗര്‍ കഥകളി സ്‌കൂളുമായി സഹകരിച് കലാസാഗര്‍ ക്ടാബര്‍ 14നു ഗുരുസ്മരണദിനമായി ആചരിക്കുന്നു.കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാര്‍ഥം മേളചക്രവര്‍ത്തി പത്മശ്രീ പെരുവനം കുട്ടന്‍മാരാരെയും കഥകളി ഗുരു കലാമണ്ഡലം എം.പി.എസ് നമ്പൂതിരിയെയും കലാസാഗര്‍ ആദരിക്കും. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ജന്മദിന സ്മരണക്കായി വര്‍ഷാവര്‍ഷം നല്‍കിവരുന്ന കലാസാഗര്‍ പുരസ്‌കാരം ചില അവിചാരിതമായ കാരണങ്ങളാല്‍ കലാമണ്ഡലം സോമന് സ്വീകരിക്കുവാന്‍ സാധിച്ചില്ല. 2022ലെ കഥകളി വേഷത്തിനുള്ള കലാസാഗര്‍ പുരസ്‌കാരസമര്‍പ്പണം ഗുരുസ്മരണദിനത്തില്‍ നടത്തുന്നതായിരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *