കോഴിക്കോട്: വൈദിക് ധര്‍മ്മ സന്‍സ്ഥാന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ മൂന്നു വരെ മൂടാടി ആര്‍ട് ഓഫ് ലിവിങ് ആശ്രമത്തില്‍ നവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുമെന്ന് മിഥുന്‍ ബ്രഹ്മാചാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് ആഘോഷങ്ങള്‍ നടക്കുക. മൂന്നാം തിയതി രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ മഹാ ചണ്ഡികാ ഹോമം നടക്കും.
ബാംഗ്ലൂര്‍ വേദ വിജ്ഞാന്‍ മഹാ വിദ്യാപീഠത്തിലെ ബ്രഹ്മചാരി ഷിന്റോജിയും പുരോഹിത ശ്രേഷ്ഠന്മാരും മൂടാടി ആശ്രമത്തിലെ സന്യാസിമാരും ചേര്‍ന്നാണ് മഹാ ചണ്ഡിക ഹോമം നടത്തുക. വാര്‍ത്താ സമ്മേളനത്തില്‍ ശങ്കരനാരായണന്‍, ഷിജുരാജ്, സോമസുന്ദരന്‍, മോഹന്‍ദാസ് തറോല്‍, സുരേന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.