ചന്ദ്രന്‍ മുണ്ടക്കാട് അനുസ്മരണ സമ്മേളനവും ചിലങ്ക കര്‍മശ്രീ പുരസ്‌കാര സമര്‍പ്പണവും നാളെ

ചന്ദ്രന്‍ മുണ്ടക്കാട് അനുസ്മരണ സമ്മേളനവും ചിലങ്ക കര്‍മശ്രീ പുരസ്‌കാര സമര്‍പ്പണവും നാളെ

കോഴിക്കോട്: ചന്ദ്രന്‍ മുണ്ടക്കാട് അനുസ്മരണ സമ്മേളനവും ചിലങ്ക കര്‍മശ്രീ പുരസ്‌കാര സമര്‍പ്പണവും നാളെ വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. നോവലിസ്റ്റ് ശേഖര്‍ജി അധ്യക്ഷത വഹിക്കും. ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും. അനുസ്മരണ പ്രഭാഷണം പ്രിയദര്‍ശിനി മാഗസിന്‍ എഡിറ്റര്‍ സുനില്‍ മടപ്പള്ളി നടത്തും. കര്‍മശ്രീ പുരസ്‌കാരം മഹേഷ് വടക്കഞ്ചേരി ഏറ്റുവാങ്ങും. ഡോ: എം.കെ ശശീന്ദ്രന്‍, അക്ഷരഗുരു കവിയൂര്‍, ആര്‍ട്ടിസ്റ്റ് ശശികല, പത്മനാഭന്‍ മാസ്റ്റര്‍ മയ്യില്‍, കെ.എസ് മിനി, എം.ടി കുറ്റിയാട്ടൂര്‍, ആശാ രാജീവ്, സൗമി മട്ടന്നൂര്‍, ഹേമന്ത് ചന്ദ്രന്‍ ആശംസകള്‍ നേരും. നോവലിസ്റ്റും ചിലങ്ക സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറിയുമായ ശ്രീധരന്‍ കീഴറ സ്വാഗതവും മഹേഷ് വടക്കഞ്ചേരി മറുമൊഴിയും നടത്തും. രണ്ടു മണി മുതല്‍ മൂന്നു മണി വരെ കവിയരങ്ങ് നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *