ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നല്‍കണം: കെ.എസ്.ആര്‍.ടി.സി

ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ നഷ്ടപരിഹാരം നല്‍കണം: കെ.എസ്.ആര്‍.ടി.സി

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ 5.6 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം. ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വിസുകള്‍ നടത്താന്‍ തീരുമാനിച്ച കെ.എസ്.ആര്‍.ടി.സിക്കു നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങളുണ്ടായി. പല സ്ഥലങ്ങളിലും ബസുകള്‍ തകര്‍ക്കപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം തേടി കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചത്.

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എന്‍.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

Share

Leave a Reply

Your email address will not be published. Required fields are marked *