മാങ്ങോട്ടും കാവില്‍ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

മാങ്ങോട്ടും കാവില്‍ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

തലശ്ശേരി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. സരസ്വതി മണ്ഡപത്തില്‍ തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി ഐ.എ.എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. സെക്രട്ടറി ഷാജി കൊള്ളുമ്മല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഒ.വി സുഭാഷ് അധ്യക്ഷത വഹിച്ചു. പ്രശസ്ത മിമിക്രി-സിനിമാതാരം മണിദാസ് പയ്യോളി വിശിഷ്ടാതിഥിയായി കലാ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. സി.വി രാജന്‍ പെരിങ്ങാടി, പവിത്രന്‍ കുലോത്ത്, വൈ.എം സജിത എന്നിവര്‍ ആശംസ നേര്‍ന്നു. ഡിസംബര്‍ ഏഴിന് നടക്കുന്ന പൊങ്കാലയുടെ നോട്ടീസിന്റെ ആദ്യ കോപ്പി സബ് കലക്ടര്‍ അനുകുമാരി ഐ.എ.എസിന് ശ്രീമണി നല്‍കി. ഓണപൂക്കളമത്സരത്തില്‍ വിജയികളായവര്‍ക്ക് ആര്‍.കെ. മുരളി, സരീഷ് കോമത്ത്, വിജയന്‍ മഞ്ഞാംമ്പൂറത്ത് എന്നിവര്‍ ചേര്‍ന്ന് സമ്മാനം വിതരണം ചെയ്തു.

ശിവക്ഷേത്ര നിര്‍മാണ നിധിയിലേക്കുള്ള ആദ്യ സമ്മാനകുപ്പണ്‍ സി.സുജിത്തതിന് നവീകരണസമിതി ഖജാന്‍ജി സത്യന്‍ കോമത്ത് നല്‍കി. സുധീര്‍ കേളോത്ത് ക്യതജ്ഞത രേഖപ്പെടുത്തി. ഇന്ന് വൈകീട്ട് ഏഴിന് ചാലക്കര നൂപൂരനാട്യഗൃഹത്തിന്റെ നൃത്തസന്ധ്യ അരങ്ങേറും. ശ്രീമണി, സത്യന്‍ കോമത്ത്,പി. പ്രദീപ്, സി.എച്ച് പ്രഭാകരന്‍, അനില്‍ബാബു, മഹേഷ്, രമേഷ് ടി. അനീഷ് ബാബു, സുജില്‍ ചേലോട്ട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *