തെരുവ് നായ കുറുകെ ചാടി; നിയന്ത്രണം വിട്ട് പിക്കപ്പ് ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്കേറ്റു

തെരുവ് നായ കുറുകെ ചാടി; നിയന്ത്രണം വിട്ട് പിക്കപ്പ് ലോറി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്കേറ്റു

കോഴിക്കോട്: പൊന്നാനിയില്‍ നിന്നും താമരശ്ശേരിയിലെ മാര്‍ക്കറ്റിലേക്ക് മത്സ്യവുമായി എത്തിയ പിക്കപ്പ് ലോറി തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് ഓമശ്ശേരി പെട്രോള്‍ പമ്പിന് സമീപം മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്കേറ്റു.
കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഡ്രൈവര്‍ അഖില്‍ (23), സഹായി പ്രണവ് (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. തെരുവ് നായ കുറുകെ ചാടിയ സമയത്ത് എതിരേ ഒരു ബൈക്കും വരുന്നുണ്ടായിരുന്നു, ഇതേ തുടര്‍ന് ബൈക്കുകാരനേയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് വാഹനം നിയന്ത്രണം വിട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *