മുസ്‌ലിം ലീഗാണ് എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു: പി.കെ കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗാണ് എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്‌ലിം ലീഗാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടുപിടിച്ച സി.പി.എം നേതൃത്വമാണിപ്പോള്‍ ലീഗുമായി പോപ്പുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത്. ലീഗിനെതിരെ തീവ്രനിലപാടുള്ളവരെ ഒരേ വേദിയില്‍ എത്തിച്ചത് സി.പി.എം ആണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകര്‍ മുസ്‌ലിം ലീഗാണെന്ന എം.വി ജയരാജന്റെ പ്രസ്താവനയോടാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

Share

Leave a Reply

Your email address will not be published. Required fields are marked *