ബി.ജെ.പി സേവന പാക്ഷികം; വൃക്ഷതൈ നടല്‍ ജില്ലാതല ഉദ്ഘാടനം എ.പി.അബ്ദുള്ള കുട്ടി നിര്‍വഹിച്ചു

ബി.ജെ.പി സേവന പാക്ഷികം; വൃക്ഷതൈ നടല്‍ ജില്ലാതല ഉദ്ഘാടനം എ.പി.അബ്ദുള്ള കുട്ടി നിര്‍വഹിച്ചു

കോഴിക്കോട്: ബി.ജെ.പി. സേവന പാക്ഷികത്തിന്റെ ഭാഗമായി വൃക്ഷതൈ നടലിന്റെ ജില്ലാതല ഉദ്ഘാടനം നടക്കാവ് മണ്ഡലത്തിലെ വെള്ളയില്‍, പുതിയകടവ് ഗണപതി ക്ഷേത്ര പരിസരത്ത് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ള കുട്ടി നിര്‍വഹിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ മുഖ്യപ്രഭാഷണവും വൃക്ഷതൈ വിതരണവും നടത്തി.

മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കൗണ്‍സിലര്‍ നവ്യ ഹരിദാസ്, ജില്ല വൈസ് പ്രസിഡന്റ് വിജയലക്ഷമി ടീച്ചര്‍, സെക്രട്ടറി കൗണ്‍സിലര്‍ അനുരാധ തായാട്ട്, കൗണ്‍സിലര്‍ സി.എസ് സത്യഭാമ, സംസ്ഥാന കൗണ്‍സില്‍ അംഗം ബി.കെ പ്രേമന്‍, ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, ജനറല്‍ സെക്രട്ടറിമാരായ എന്‍.പി പ്രകാശന്‍ , പ്രവീണ്‍ തളിയില്‍ , കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഹരിഹരന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷെയ്ഖ് ഷാഹിദ്, ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ.ഗണേശന്‍ , എന്‍. അജിത്ത്കുമാര്‍, ദീപ, ടി. മണി, പി.എം ശ്യാമപ്രസാദ്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ്, ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍ , മത്സ്യസെല്‍ കോ-ഓര്‍ഡിനേറ്റര്‍ പി.രമണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *