കോര്‍പറേഷനില്‍ നിന്നും വ്യാജ രേഖയുണ്ടാക്കല്‍: ബി.ജെ.പി പ്രതിഷേധ ധര്‍ണ നടത്തി

കോര്‍പറേഷനില്‍ നിന്നും വ്യാജ രേഖയുണ്ടാക്കല്‍: ബി.ജെ.പി പ്രതിഷേധ ധര്‍ണ നടത്തി

കോഴിക്കോട്: കിടപ്പ് രോഗിയായ ഷഹിദിന്റെ ഭൂമി പണം കൊടുക്കാം എന്ന് ഉറപ്പ് നല്‍കി വഞ്ചിക്കുകയും കോര്‍പറേഷനില്‍ നിന്ന് വ്യാജരേഖയുണ്ടാക്കി സ്ഥലം തട്ടിയെടുക്കാനുള്ള കൗണ്‍സിലര്‍ പി. ദിവാകരന്റെ നടപടിക്കും ബി.ജെ.പി പ്രവര്‍ത്തകരെ പോലിസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിനുമെതിരേ ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.ബാലരാമന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍ , സെക്രട്ടറി കെ.സുശാന്ത്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , മണ്ഡലം കമ്മിറ്റി അംഗം ആര്‍.അനില്‍കുമാര്‍ , ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് , വൈസ് പ്രസിഡന്റ് കെ.സി സുഭീഷ് , പ്രകാശ് ഉപാസന, സെക്രട്ടറി എ.കെ നിഷാദ്, ഒ.ബി.സി മോര്‍ച്ച മണ്ഡലം ട്രഷറര്‍ അജീഷ്, ബൂത്ത് പ്രസിഡന്റ് വിജി മേക്കുറ്റി, ജനറല്‍ സെക്രട്ടറി കെ. ഹേമന്ത് , ഹരീഷ്, പി.ഷിബു, അനിഷ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *