ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം വ്യക്തമാക്കി. മധ്യ-വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ പെയ്‌തേക്കും. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദമാണ് മഴ തുടരാന്‍ കാരണം. അതിനാല്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളില്‍ ജാഗ്രത തുടരണം.

Share

Leave a Reply

Your email address will not be published. Required fields are marked *