മത്സ്യത്തൊഴിലാളിക്ക് കടലില്‍വച്ച് വെടിയേറ്റു

മത്സ്യത്തൊഴിലാളിക്ക് കടലില്‍വച്ച് വെടിയേറ്റു

കൊച്ചി: മത്സ്യത്തൊഴിലാളിക്ക് കടലില്‍വച്ച് വെടിയേറ്റു. ഫോര്‍ട്ട് കൊച്ചിയില്‍വച്ചാണ് ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ടില്‍ മടങ്ങവേയാണ് സംഭവം. ഫോര്‍ട്ട് കൊച്ചി നേവി ക്വാര്‍ട്ടേഴ്സിന് സമീപം വച്ച് ചെവിക്കുസമീപം വെടിയേറ്റത്. ബോട്ടില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേവി ഉദ്യോഗസ്ഥര്‍ ഇവിടെ ഫയറിങ് പരിശീലനം നടത്തിയിരുന്നതായി പോലിസ് പറഞ്ഞു. പരിശീലന കേന്ദ്രമായ ഐ.എന്‍.എസ് ദ്രോണാചാര്യക്ക് സമീപം കരയില്‍ നിന്ന് ഏതാണ്ട് ഒന്നര കി.മീറ്റര്‍ ആകലെയായിരുന്നു സംഭവം.
ഉച്ചയ്ക്ക് 12ഓടെ അല്‍റഹ്‌മാന്‍ നമ്പര്‍ വണ്‍ എന്ന വള്ളത്തിലെ തൊഴിലാളിയായ പള്ളിത്തോട് സ്വദേശി സെബാസ്റ്റിയന്‍ എന്ന 70കാരനാണ് വെടിയേറ്റത്. ഇയാളെ പനയപ്പിള്ളി ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യംകൊണ്ട് മാത്രമാണ് സെബാസ്റ്റ്യന്‍ രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *