ഗുരുവന്ദനത്തില്‍ കടത്തനാട് നാരായണന്‍ മാസ്റ്ററെ ആദരിച്ചു

ഗുരുവന്ദനത്തില്‍ കടത്തനാട് നാരായണന്‍ മാസ്റ്ററെ ആദരിച്ചു

വടകര: ഓണത്തോടനുബന്ധിച്ച് സംസ്‌കാരസാഹിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി വടകരയില്‍ സാഹിത്യകാരന്‍ കടത്തനാട് നാരായണന്‍ മാസ്റ്ററെ സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി പൊന്നാട അണിയിച്ചു ആദരിച്ചു. നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് കല്ലറയില്‍ ഓണക്കോടി സമ്മാനിച്ചു. എഴുത്തുകാരി ട്രീസ അനില്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ പ്രേമന്‍, രഞ്ജിത്ത് കണ്ണോത്ത്, ബിജുല്‍ ആയാടത്തില്‍, എം.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *