പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം അനില്‍ബാബുവിന്

പി.പി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം അനില്‍ബാബുവിന്

കോഴിക്കോട്: വേങ്ങേരിയിലെ പ്രമുഖ സഹകാരിയും പൊതുപ്രവര്‍ത്തകനുമായിരുന്ന പി.പി ചന്ദ്രശേഖരന്‍മാസ്റ്ററുടെ സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പൊതുപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് അനില്‍ബാബു പന്നിയങ്കര അര്‍ഹനായി. എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് വേങ്ങേരി പനകുന്ന് പറമ്പത്ത് രാമനിലയത്തില്‍ വച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരദാനം നടക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികളായ പി.എം കരുണാകരനും കെ.പി ശിവനും അറിയിച്ചു. ചടങ്ങില്‍ സാമൂഹിക സാംസ്‌കാരി രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *