ഭാരത്‌ജോഡോ യാത്ര: 15000 പേര്‍ പങ്കെടുക്കും

ഭാരത്‌ജോഡോ യാത്ര: 15000 പേര്‍ പങ്കെടുക്കും

കോഴിക്കോട്: ഭാരത്‌ജോഡോ യാത്രയില്‍ ആറ് ദിവസങ്ങളിലായി തൃശൂര്‍, മലപ്പുറം ജില്ലകളിലെ യാത്രകളില്‍ ജില്ലയില്‍ നിന്ന് 15000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ 117 മണ്ഡലം കമ്മിറ്റികളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുക. ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ഥം ജില്ലാകോണ്‍ഗ്രസ് പ്രസിഡന്റ് നയിക്കുന്ന ജില്ലാ സന്ദേശ യാത്ര ഒമ്പതിന് വൈകീട്ട് കുറ്റ്യാടിയില്‍ വച്ച് കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. 11ന് വേളത്ത് നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥ 15ന് കുറ്റിച്ചിറയില്‍ സമാപിക്കും. സമാപന സമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 5,6,7 തിയതികളില്‍
മുഴുവന്‍ ബൂത്തുകളില്‍നിന്നും പൊതുജനങ്ങളില്‍നിന്ന് ജോഡോ യാത്രക്കാവശ്യമായ ഫണ്ട് കൂപ്പണുകള്‍ വഴി സ്വീകരിക്കും വാര്‍ത്താസമ്മളനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ്. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ യാസര്‍ അറഫാത്ത്, രാജേഷ് കീഴരിയൂര്‍, ഷമീജ് പാറോപ്പടി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *