ഓണാഘോഷം-മികവ് 2022 സംഘടിപ്പിച്ചു

ഓണാഘോഷം-മികവ് 2022 സംഘടിപ്പിച്ചു

കോഴിക്കോട്: കേരള സ്‌റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മികവ് 2022 എന്ന പേരില്‍ ഓണാഘോഷവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഇന്നതവിജയം നേടിയ വിദ്യാര്‍ഥികളേയും വിവിധമേഖലയില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളേയും ആദരിച്ചു. കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആശാവര്‍ക്കര്‍ സിന്ധു, ഗായകന്‍ പ്രശാന്ത് കുമാര്‍, ചിത്രകാരന്‍ അശോകന്‍ കിഴക്കയില്‍, പ്രകാശന്‍ ചാലിയത്ത്, സാമൂഹിക പ്രവര്‍ത്തകരായ പി.കെ ചോയി, പി.ടി ആനന്ദന്‍, കുര്യന്‍ ജോസഫ്, കോട്ടയില്‍ സുജാത ഗംഗാധരന്‍, സരിത പ്രകാശ്, കെ.പി ബള്‍ക്കീസ് എന്നിവരെ ആദരിച്ചു.

എം.കെ രാഘവന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ മുഖ്യാതിഥിയായിരുന്നു. കെ.പി.സി.സി ജന.സെക്രട്ടറി പി.എം നിയാസ് മുഖ്യ പ്രഭാഷണം നടത്തി. ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് കെ.രാജീവ് ഓണകിറ്റ് വിതരണം ചെയ്തു. കൗണ്‍സിലര്‍ ഡോ.അല്‍ഫോണ്‍സാ മാത്യു, കെ.പി സക്കറിയ, പി.കെ ചോയി, കെ.ഹരിദാസ കുറുപ്പ്, സുധാകരന്‍ പാലാഴി, ഇ.എം വിപിന്‍ രാധാകൃഷ്ണന്‍ പെരുമണ്ണ, സുരേഷ്ബാബു മുണ്ടക്കല്‍, സി.കെ സുരേഷ് മാത്യു, പ്രമീള കാക്കൂര്‍, പി, ഭാഗ്യേശ്വരി, വി.സുഭാഷിണി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *