പട്ടാമ്പി: ഹാര്‍വെസ്റ്റേ ഒരുക്കിയ പൂക്കള മത്സരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ചോലയില്‍ കുടുംബമാണ് പൂക്കളമൊരുക്കിയത്. ഉപ്പയും മക്കളും കാലത്തു തന്നെ പൂക്കളുമായെത്തി. പ്രായം മറന്ന് മക്കളോടൊപ്പം കൊപ്പത്തെ പൗരപ്രമുഖനും ബിസിനസുകാരനുമായ സി.മൊയ്തീന്‍ കുട്ടി പൂക്കളിടാന്‍ എത്തിയത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. തട്ടമിട്ട മക്കളോടൊപ്പം പിതാവും കൊച്ചുമകനും പൂക്കള മത്സരത്തില്‍ ആവേശത്തോടെ പങ്കെടുത്തപ്പോള്‍ ഓണം കേരള ജനതയുടെ ദേശീയോത്സവമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഹാര്‍വെസ്റ്റേയുടെ ഇന്നത്തെ മത്സരം. ഷഹല സി.മൊയ്തീന്‍, സമീറ സി.മൊയ്തീന്‍ എന്നിവരാണ് പൂക്കളം മനോഹരമാക്കിയത്. കേരളത്തിന്റെ കാര്‍ഷികോത്സവത്തിന് നന്‍മയുടെയും ഐക്യത്തിന്റേയും പുത്തന്‍ തലങ്ങളൊരുക്കാന്‍ ശ്രമിക്കുന്ന ഹാര്‍വെസ്റ്റേയുടെ പൂക്കള മത്സരത്തിന് ഡയരക്ടര്‍മാരായ അസീസ്, അരുണ്‍ കെയും മാണിക്ക്, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.