വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലുകള്‍ക്ക് മഴഭീഷണി

സിഡ്നി: ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലുകൾക്ക് മഴഭീഷണി. വ്യാഴാഴ്ച മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ അന്നാണ് രണ്ട് സെമിയും നടക്കുന്നത്. സെമിക്ക് റിസർവ് ദിനം വേണമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളിയിരുന്നു.

ഇന്ത്യയ്ക്ക് ഇംഗ്ലണ്ടും ഓസ്ട്രേലിയയ്ക്ക് ദക്ഷിണാഫ്രിക്കയുമാണ് സെമിയിൽ എതിരാളി.
മത്സരം ഉപേക്ഷിച്ചാൽ കാര്യങ്ങൾ ഇന്ത്യയ്ക്ക് എളുപ്പമാക്കും.
എ ഗ്രൂപ്പിലെ ചാമ്ബ്യൻമാരെന്ന നിലയിൽ ഇന്ത്യ ഫൈനലിന് യോഗ്യത നേടും. ബി ഗ്രൂപ്പിലെ ചാമ്ബ്യൻമാരായ ദക്ഷിണാഫ്രിക്കയാവും ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളി.

 

Share

Leave a Reply

Your email address will not be published. Required fields are marked *