പുസ്തക പ്രകാശനവും മീഡിയ ലോഞ്ചിങ്ങും നാളെ

പുസ്തക പ്രകാശനവും മീഡിയ ലോഞ്ചിങ്ങും നാളെ

കോഴിക്കോട്: മാക്ബത് പബ്ലിക്കേഷന്‍സും റെറ്റിന മീഡിയയും സംയുക്തമായി നടത്തുന്ന പുസ്തക പ്രകാശനവും മീഡിയ ലോഞ്ചിങ്ങും ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പ്പിള്ള നാളെ വൈകീട്ട് നാല് മണിക്ക് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കുമെന്ന് മാക്‌ബെത് പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ എം.എ ഷഹനാസും റെറ്റിന മീഡിയ സി.ഇ.ഒ ഗനിയ മെഹറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആക്ടിവിസ്റ്റ് എം.എ ഷഹനാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കഥാകൃത്ത് യു.കെ കുമാരനും ഡോ.എം.പി പദ്മനാഭനും പുസ്തകം ഏറ്റുവാങ്ങും. എഴുത്തുകാരന്‍ പി.കെ പാറകടവ്, നോവലിസ്റ്റ് പി.ആര്‍ നാഥന്‍ എന്നിവര്‍ പുസ്തക പരിചയം നടത്തും. മാതൃഭൂമി ബ്യൂറോ ചീഫ് എം.പി സൂര്യദാസ് വീഡിയോ ലോഞ്ച് ഏറ്റുവാങ്ങും. തിരക്കഥാകൃത്ത് അഭിലാഷ്പിള്ള മീഡിയാ പ്രസന്റേഷന്‍ നടത്തും. അഡ്വ. എടത്തെടി രാധാകൃഷ്ണന്‍ പി.എസ്.സി ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍, റെറ്റിന മീഡിയ സി.ഇ.ഒ ഗനിയ മെഹര്‍, സംവിധായകന്‍ എം.പത്മകുമാര്‍, കഥാകൃത്ത് റഹീം പൂവാട്ടുപറമ്പ്, അനീസ് ബഷീര്‍, സണ്ണി, നടന്‍ വിനോദ് കോവൂര്‍ എന്നിവര്‍ ആശംസകള്‍ നേരും. ബേപ്പൂര്‍ ടി.കെ മുരളീധര പണിക്കര്‍ മറുമൊഴി നടത്തും. കലാസംവിധായകന്‍ മുരളി ബേപ്പൂര്‍ സ്വാഗതവും ശബാന മാക്ബത് നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *