നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിനെ ആദരിച്ചു

നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിനെ ആദരിച്ചു

നാദാപുരം: ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം നല്‍കുന്ന മികച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരം നേടിയ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദിനെ പഞ്ചായത്ത് ഭരണ സമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആദരിച്ചു. ഭരണ സമിതിയുടെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി നല്‍കി. ഉദ്യോഗസ്ഥരുടെ ഉപഹാരം സ്റ്റാഫ് സെക്രട്ടറി പി.കെ സതീഷ് ബാബു നല്‍കി. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് , സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനീധ ഫിര്‍ദൗസ്, മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ , അസിസ്റ്റന്റ് സെക്രട്ടറി ടി .പ്രേമാനാന്ദന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *