‘പൂര്‍വ വിദ്യാര്‍ഥി സൗഹൃദ കൂട്ടായ്മ’ സെപ്റ്റംബര്‍ 11ന്

‘പൂര്‍വ വിദ്യാര്‍ഥി സൗഹൃദ കൂട്ടായ്മ’ സെപ്റ്റംബര്‍ 11ന്

മാഹി: പന്തക്കല്‍ ഐ.കെ കുമാരന്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു 2006-2008 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 11ന് സ്‌കൂള്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങ് സൗഹൃദ കൂട്ടായ്മ ചെയര്‍മാന്‍ വിപിന്റെ അധ്യക്ഷതയില്‍ മാഹി എം.എല്‍.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് മേരി അനീഷ് അധ്യാപകരെ ആദരിക്കും. സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റം മുന്‍ പ്രധാന അധ്യാപകന്‍ ഹരിദാസന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. മുന്‍ അധ്യാപകര്‍ ആശംസ പ്രഭാഷണം നടത്തും. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെ കലാവിരന്നും അരങ്ങേറുമെന്ന് ചെയര്‍മാന്‍ വിപിന്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *