റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റി പന്നിയങ്കര ഗവ.യുപി സ്‌കൂളില്‍ പഠനോപകരണങ്ങള്‍ കൈമാറി

റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റി പന്നിയങ്കര ഗവ.യുപി സ്‌കൂളില്‍ പഠനോപകരണങ്ങള്‍ കൈമാറി

കോഴിക്കോട്: പന്നിയങ്കര ഗവ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. റോട്ടറി സൈബര്‍ സിറ്റി പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ എടത്തിലില്‍ നിന്നും ഹെഡ് മാസ്റ്റര്‍ കെ.രാധാകൃഷ്ന്‍ പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡന്റ് കെ.സൈഫു നിസാര്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ അസി. ഗവര്‍ണര്‍ മെഹ്‌റൂഫ് മണലൊടി, സൈബര്‍ സിറ്റി മുന്‍ പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി, ഡോ. യഹിയാ ഖാന്‍ , സ്റ്റാഫ് സെക്രട്ടറി കെ.റജുല എന്നിവര്‍ സംസാരിച്ചു. റോട്ടറി സൈബര്‍ സിറ്റി സോഷ്യല്‍ സര്‍വിസ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ എടത്തില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *