ലൈംഗിക ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഹൈക്കോടതി

ലൈംഗിക ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഹൈക്കോടതി

കൊച്ചി: ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെതാണ് സുപ്രധാന ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സി.ബി.എസ്.ഇക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതിനായി വിദഗ്ധ സമിതി രൂപവല്‍ക്കരിക്കണം. വിദ്യാര്‍ഥികളുടെ പ്രായത്തിന് അനുസരിച്ചായിരിക്കണം ഇത്തരം പാഠ്യ പദ്ധതിയെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനായി അമേരിക്കയിലെ എറിന്‍സ്‌ലോയെ മാതൃകയാ ക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതും തടയുന്നതിനായി പ്രതിരോധ മാര്‍ഗങ്ങള്‍ പുസ്തകങ്ങളിലൂടെ പഠിപ്പിക്കുകയെന്നതാണ് അമേരിക്കയിലെ എറിന്‍സ് നിയമം ആവശ്യ പ്പെടുന്നത്.ത് 2019-ല്‍ ആണ് അമേരിക്ക ഇത് പാസാക്കുകയും നിയമമാക്കുകയും ചെയ്തത്. വിദ്യാര്‍ഥികളുടെ പ്രായത്തിനനുസരിച്ച് പദ്ധതി തയ്യാറാക്കണം. രണ്ട് മാസത്തിനുള്ളില്‍ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *