നവ സംരംഭകര്‍ക്കായി വേളം പഞ്ചായത്തില്‍ ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു

നവ സംരംഭകര്‍ക്കായി വേളം പഞ്ചായത്തില്‍ ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു

വേളം: ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി നവ സംരംഭകര്‍ക്കായി ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിച്ചു. മേള പഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സറീന നടുക്കണ്ടി അധ്യക്ഷയായി. ചടങ്ങില്‍ പുതിയ സംരംഭകര്‍ക്കുള്ള ലൈസന്‍സ് നല്‍കി. പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉദ്യം രജിസ്ട്രേഷന്‍ നടപടികള്‍ക്കും തുടക്കമായി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മേളയില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ മലയില്‍, പഞ്ചായത്തംഗങ്ങളായ കെ.കെ മനോജന്‍, കെ.അസീസ്, സുധാകരന്‍, കെ.കെ ഷൈനി, ബാലമണി, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്, സി.ഡി.എസ് ചെയര്‍പേഴ്സന്‍ തങ്കം, വ്യവസായ വികസന ഓഫിസര്‍, കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *