കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ, വേള്‍ഡ് എന്‍.ഐ.ടി കാലിക്കറ്റ് അലുംനി അസോസിയേഷന്‍ മീറ്റിന്റെ (WNM2022) രണ്ടാം ദിവസമായ 27ന് നടക്കും. എന്‍.ഐ.ടി ഓപ്പണ്‍ എയര്‍ തിയറ്ററിലാണ് പരിപാടി. എന്‍.ഐ.ടി കാലിക്കറ്റ് ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍ ഗജ്ജല യോഗാനന്ദ് അധ്യക്ഷത വഹിക്കും. അനന്ത് ടെക്‌നോളജീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ.പാവുലൂരി സുബ്ബറാവു മുഖ്യാതിഥിയായിരിക്കും. എന്‍.ഐ.ടി.സി ഡയരക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, ഡെപ്യൂട്ടി ഡയരക്ടര്‍ പ്രൊഫ.സതീദേവി പി.എസ്, രജി സ്ട്രാര്‍ കമാന്‍ഡര്‍ ഡോ. ഷാമസുന്ദര എം.എസ് എന്നിവരും പങ്കെടുക്കും. നിരവധി പൂര്‍വ വിദ്യാര്‍ഥികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പൂര്‍വ വിദ്യാര്‍ഥികളും ഇപ്പോഴത്തെ വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ഓപ്പണ്‍-ഹൗസ് സെഷനും ഉണ്ടായിരിക്കും.