ഗുരു ജയന്തി: വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ഗുരു ജയന്തി: വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

തലശ്ശേരി: ശ്രീ ജ്ഞാനോദയ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി 28, സെപ്റ്റംബര്‍ നാല് തിയ്യതികളില്‍ ക്ഷേത്രാങ്കണത്തില്‍ വിവിധ മത്സരങ്ങള്‍ നടക്കും. 28ന് രാവിലെ 10 മണിക്ക് അഞ്ച് വിഭാഗങ്ങളായായി ചിത്രരചനാ മത്സരവും ക്വിസ് മത്സരവും നടക്കും. തുടര്‍ന്ന് ആസ്വാദനക്കുറിപ്പ് മത്സരവും ഗുരുദേവ കൃതികളെ ആധാരമാക്കി പദ്യം ചൊല്ലല്‍ മത്സരവും, പ്രസംഗ മത്സരവും നടക്കും.
സെപ്റ്റംബര്‍ നാലിന് അങ്കണവാടി / പ്രീ പ്രൈമറി (സ്വീറ്റ് ഗേതറിങ്ങ് ) എല്‍.പി ( മെമ്മറി ടെസ്റ്റ് ) യു.പി.( വാട്ടര്‍ ബാലന്‍സ്) ഹൈസ്‌കൂള്‍ ( ഫില്ലിങ്ങ് ബോട്ടില്‍ ) ‘എച്ച്.എസ്.എസ് / കോളജ് (ഡോക്യുമെന്ററി) മത്സരങ്ങളും നടക്കും. സെപ്റ്റംബര്‍ 10ന് ജഗന്നാഥ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന സംസ്‌കാരിക സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് കെ.സത്യന്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *