പി.കെ രാമന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

പി.കെ രാമന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

മാഹി: കോണ്‍ഗ്രസ് നേതാവും മയ്യഴി വിമോചന സമര നായകനും മുന്‍ എം.എല്‍.എയുമായിരുന്ന പി.കെ രാമനെ അനുസ്മരിച്ചു. മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൂടിക്കോട്ട രാജീവ് ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.പി വിനോദന്‍ ഉദ്ഘാടനം ചെയ്തു. കെ.മോഹനന്‍, അഡ്വ. എം.ഡി തോമസ്, കെ.ഹരീന്ദ്രന്‍, പി.പി ആശാലത, ഐ.അരവിന്ദന്‍, പായറ്റ അരവിന്ദന്‍, കെ.സുരേഷ്, അജയന്‍ പൂഴിയില്‍, കെ.എം രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *